രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു, മരണം അരലക്ഷത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 57, 981 പേര്‍ക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 26,47,663 ആയി. അതേസമയം മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയും ആന്ധ്രയും ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. മഹാരാഷ്ട്രയില്‍ 11,111 ആണ് പ്രതിദിന വര്‍ദ്ധന. 24 മണിക്കൂറിനുള്ളില്‍ 288 പേര് മരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയില്‍ 8012 പേരും തമിഴ് നാട്ടില്‍ 5950പേരും കര്‍ണാടകയില്‍ 2428 പേരും ഇന്നലെ രോഗബാധിതരായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതര്‍ കൂടുകയാണ്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം അന്‍പത്തി എണ്ണായിരത്തില്‍ അധികം പേര്‍ക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതല്‍ ആഘാതം. അമേരിക്കയില്‍ 35 അയ്യായിരത്തില്‍ അധികം പേര് ഓരോ ദിവസവും കോവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്.