INDIANEWS

രാജ്യത്ത് കോവിഡ് മരണനിരക്ക് ഇരട്ടിക്കുന്നതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കോട്ടയവും പാലക്കാടും


കോട്ടയം: രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇരട്ടിക്കുന്ന നിരക്കില്‍ എറ്റവും കുറഞ്ഞ കാലയളവ് രേഖപ്പെടുത്തുന്ന ജില്ലകളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥലങ്ങളും കേരളത്തില്‍. പാലക്കാട്, കോട്ടയം ജില്ലകളിലാണ് കോവിഡ് മരണ നിരക്ക് ഇരട്ടിക്കുന്നതില്‍ ഏറ്റവും കുറഞ്ഞ കാലയളവ് രേഖപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ ആയിരത്തോട് അടുക്കുക്കുകയും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിനിടെയാണ് ആശങ്ക വര്‍ദ്ധിപ്പിച്ച് പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജന സംഖ്യയുള്ള രാജ്യത്തെ 233 ജില്ലകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.

കോട്ടയത്തെ കഴിഞ്ഞ മുപ്പത് ദിവസത്തെ കോവിഡ് മരണ നിരക്ക് പരിശോധിച്ചാല്‍ പത്ത് ലക്ഷത്തില്‍ 667 എന്ന നിലയാണ് രേഖപ്പെടുത്തുന്നത്. പാലക്കാട് ഇത് 443 ആണ്. വളര്‍ച്ചാ നിരക്ക് 400 ജമ്മു കാശ്മിരിലെ ഉദ്ദംപുരാണ് പട്ടികയില്‍ മുന്നാമത്. എന്നാല്‍, കേരളവുമായി അതിര്‍ത്തി പങ്കിടുന്നതും കോവിഡ് ബാധ വലിയ തോതില്‍ പടര്‍ന്ന് പിടിച്ചതുമായ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജില്ലകള്‍ ഈ പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പത്ത് ലക്ഷത്തില്‍ 0.37 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close