രാജ്യത്ത് ഭീകര വിരുദ്ധക്യാമ്പുകള് പ്രവര്‍ത്തിക്കുന്നു: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്.
10-12 വയസുള്ള കുട്ടികള്‍ വരെ കാഷ്മീരില്‍ തീവ്രവാദത്തിലേക്കു നയിക്കപ്പെടുന്നുണ്ടെന്ന് റാവത്ത് .ചിലരെ തീവ്രവാദത്തില്നിന്നു പിന്തിരിപ്പിക്കാന് കഴിയും. എന്നാല്‍ പൂര്‍ണമായും തീവ്രവാദത്തിലേക്കു ചാഞ്ഞു കഴിഞ്ഞവരുണ്ട്. അവരെ പ്രത്യേകമായെടുത്തു തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പാര്‍പ്പിക്കേണ്ടതുണ്ട്.കൃത്യമായി ആളുകളെ നിരീക്ഷിച്ചാല്‍ ഓണ്‍ലൈന്‍ തീവ്രവാദം നിയന്ത്രിക്കാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീവ്രവാദ ആശയങ്ങളെയാണ് സംബോധന ചെയ്യേണ്ടത്. തീവ്രവാദികളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. നയതന്ത്രപരമായ ഉപരോധങ്ങളും ഫിനാന്‍ഷല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളും തീവ്രവാദത്തെ നേരിടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഇല്ലാതാകാന്‍ തീവ്രവാദ വിരുദ്ധക്യാമ്പുകള് വേണമെന്നും സുരക്ഷാസൈനികരെ കാശ്മീര്‍ അതിര്‍ത്തിയില്‍ കല്ലെറിഞ്ഞതില്‍ കാശ്മീരിലെ യുവാക്കളും ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നമ്മുടെ രാജ്യത്തു തീവ്രവാദ വിരുദ്ധ ക്യാമ്പുകളുണ്ട്. പാക്കിസ്ഥാനിലും ഇത്തരം ക്യാമ്പുകളുണ്ട്.അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നുണ്ടെന്നു പാക്കിസ്ഥാന് മനസിലാക്കി കഴിഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.അതേസമയം ബിപിന്‍ റാവത്തിന്റെ പ്രസ്ഥാവനയക്കെതിരെ രൂക്ഷവിമര്ഞശനവുമായി പ്രതിപക്ഷനേതാകള് രംഗത്തെത്തി.
ഇത് അദ്ദേഹം നടത്തിയ ആദ്യത്തെ പരിഹാസ്യമായ പ്രസ്താവനയല്ല. നയം തീരുമാനിക്കുന്നത് സിവിലിയന്‍ ഭരണകൂടമാണ് ഒരു ജനറലല്ല. നയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നതിലൂടെ അദ്ദേഹം സിവിലിയന്‍ മേധാവിത്വത്തെ ദുര്‍ബലപ്പെടുത്തുകയാണ് എന്നാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.

ഇത് ഞെട്ടിക്കുന്ന വാക്കുകളാണ് എന്നാണ് സിപിഎം നേതാവ് സീതാറാം യച്ചൂരി പ്രതികരിച്ചത്.ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യം അദ്ദേഹത്തിനില്ല. ഇത് രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ബലഹീനതയെയാണ് കാണിക്കുന്നത് എന്നും യെച്ചൂരി പ്രതികരിച്ചു.ഇത് ആദ്യമായാണ് രാജ്യത്ത് ഒരു സൈനികമേധാവി തീവ്രവാദ വിരുദ്ധക്യാമ്പുകളെകുറിച്ച് അഭിപ്രായം പറയുന്നത്.ബിപിന്‍ റാവത്തിന്റെ പ്രതികരണെ രാജ്യത്ത് വലിയചര്‍ച്ചയ്ക്കും വഴിവെച്ചു.