INDIANEWSTop News

രാജ്യത്ത് നൂറുകടന്നു പെട്രോള്‍ വില

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറുകടന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വില വര്‍ധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോള്‍ വില 100 രൂപ കടന്നത്. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ പെട്രോള്‍ വില 100.13 രൂപയിലെത്തി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് 91.62 രൂപയോടെ രാജ്യത്തെ ഉയര്‍ന്ന ഡീസല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close