INDIA

രാജ്യത്ത് പേടിക്കാതെ മാധ്യമപ്രവര്‍ത്തനം നടത്താനാവുന്നുണ്ടൈന്ന് ഉറപ്പുവരുത്തണം, മോദിയോട് ആവശ്യമുന്നയിച്ച് അന്താരാഷ്ട്ര മാധ്യമസംഘടനകള്‍

ന്യൂഡല്‍ഹി: പേടിക്കാതെ അധിക്ഷേപങ്ങളേല്‍ക്കാതെ മാധ്യമപ്രവര്‍ത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ‘ഗ്ലോബല്‍ മീഡിയ ഗ്രൂപ്പ്’ സംയുക്ത പ്രസ്താവനയില്‍ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമസംഘടകള്‍ രംഗത്തു വന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ ‘അന്താരാഷ്ട്ര പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും’ ബെല്‍ജിയം ആസ്ഥാനമായ ‘അന്താരാഷ്ട്ര ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ്’ഉം മോദിയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനെതിരെ കരിനിയമങ്ങള്‍ ചുമത്തിയതടക്കം പിന്‍വലിക്കാനാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. ആദ്യ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ 55ഓളം മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം ലക്ഷ്യംവെച്ചുവെന്ന് ‘റൈറ്റ് ആന്റ് റിസ്‌ക് അനാലീസിസ്’ ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു.രാജ്യത്ത് മാധ്യമപ്രകവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നപ്പെടുന്ന കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നത്. മൂന്ന് വര്‍ഷം വരെ ജയിലില്‍ അടക്കാനാവുന്ന വകുപ്പാണത്. പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉന്നമിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ വര്‍ദ്ധനവുണ്ടായതായും കത്തില്‍ പറയുന്നു.സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്ത സംഭവവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.ഒക്ടോബര്‍ 5നാണ് ഹാഥ്‌റസില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹം ചുമത്തുകയും ചെയ്തത്.കാപ്പനെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവെ, ദവാല്‍ പട്ടേല്‍, കമല്‍ ശുക്‌ള തുടങ്ങിയവര്‍ക്കെതിരെയും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.









Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close