Election 2021INDIANEWSTop News

രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ശക്തം; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യമന്ത്രലായത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടം മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് മാറുകയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതി സൂചിപ്പിക്കുന്നത്. രണ്ടാംഘട്ട കോവിഡ് വ്യാപന തരംഗം തുടരവേ നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാനും രോഗവ്യാപന മേഖലകള്‍ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാനുമാണ് നിര്‍ദേശം. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.

രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനും വേണ്ട മുന്‍കരുതല്‍ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐസിയുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനാവില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗം കൂടി. രോഗവ്യാപനം കൂടുതലുള്ള 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആര്‍.ടി.-പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതല്‍ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗവ്യാപനം തീവ്രമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 27,918 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 18,500 പേരില്‍ നിന്ന് മൂന്നേകാല്‍ കോടി രൂപയാണ് അഞ്ചു ദിവസത്തിനിടെ ഡല്‍ഹി സര്‍ക്കാര്‍ പിഴയായി പിരിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close