Breaking NewsCovid UpdatesINDIA

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 24,504 ആയി, 24 മണിക്കൂറിനിടെ 57 മരണം: കോവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ വെടിഞ്ഞത് 775 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 1,429 കോവിഡ് കേസുകള്‍ കൂടി. ഇതോടെ ആകെ രേരാഗ ബാധിതരുടെ എണ്ണം 24,506 ആയി. 24 മണിക്കൂറിനിടെ 57 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ വെടിഞ്ഞത് 775 പേര്‍ക്കാണ്. നിലവില്‍ 18,668 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,062 % പേര്‍ രോഗമുക്തായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് വെള്ളിയാഴ്ചയാണ്. 1,752 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം ഇരട്ടിക്കുന്നത് നേരത്തെ 7.5 ദിവസമായിരുന്നെങ്കില്‍ നിലവിലത് 10 ദിവസമായി ഉയര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരില്‍ 14 മരണവും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് ഒന്‍പത്, ഉത്തര്‍പ്രദേശ് മൂന്ന്, ആന്ധ്ര, ഡല്‍ഹി, മധ്യപ്രദേശ്, തമി്നാട്, തെലങ്കവാന എന്നിവിടങ്ങളില്‍ രണ്ട് വീതവും കേരളത്തില്‍ നിന്ന് ഒരു മരണവുമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ ആകെ മരണം 24 ആയി. തമിഴ്നാട്ടില്‍ 20, കര്‍ണാടകയില്‍ 20 മരണവും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഇതുവരെ 16 മരണം സ്ഥിരീകരിച്ചപ്പോള്‍ ബംഗാളില്‍ 15 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവര്‍ 20.57 % ത്തോളം ആയതായി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഇന്നലെ പറഞ്ഞു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ രാജ്യത്ത് 15 ജില്ലകളില്‍ ഒരൊറ്റ പുതിയ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്ത് 80 ഓളം ജില്ലകളില്‍ പുതിയ കേസുകളൊന്നുമില്ല. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. നേരത്തെ 7.5 ദിവസം കൊണ്ട് രോഗം ഇരട്ടിച്ചപ്പോള്‍ നിലവില്‍ 10 ദിവസമായി ഉയര്‍ന്നു. ക്യത്യസമയത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ ബാധ പരിധി വരെ തടയാന്‍ കാരണമായതായും അദേഹം പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close