രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാൻഇരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള തീരുമാനം പുറത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ നീട്ടിയതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളൊന്നും ഉണ്ടാവില്ല. മെട്രോ സർവീസുകളും നിർത്തിവയ്ക്കും. സ്കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.
Ministry of Home Affairs issues order under the Disaster Management Act, 2005 to further extend the Lockdown for a further period of two weeks beyond May 4: MHA pic.twitter.com/Cw4bkdMTFU
— ANI (@ANI) May 1, 2020