INDIANEWS

രാജ്യത്ത്ഫാസ് ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു

ന്യുഡല്‍ഹി:രാജ്യത്ത് വാഹനങ്ങളില്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരുവര്‍ഷംകൊണ്ട് 400 ശതമാനമാണ് വര്‍ധന. രാജ്യത്തെ പ്രതിദിന ടോള്‍പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതയും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.ഒരു വര്‍ഷം മുന്‍പ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്.

ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനവും ഫാസ്ടാഗ് വഴി ആയിട്ടുണ്ട്. ഇതൊടെ ടോള്‍ബൂത്തുകളില്‍ വാഹനങ്ങളുടെ നിര കാര്യമായി കുറയ്ക്കാനും സാധിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍പേര്‍ ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറാന്‍ തയ്യാറായതും ഫാസ് ടാഗ് ഉപയോക്താക്കളുടെ എണ്ണംകൂടാന്‍ കാരണമായി. 2021ജനുവരി ഒന്നുമുതല്‍ നാലുചക്രവാഹനങ്ങള്‍ക്കെല്ലാം ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഫാസ്ടാഗ് ഇല്ലാത്ത വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close