INDIANEWSTrending

രാജ്യത്ത് വീണ്ടും കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ് രോഗബാധ; ഇന്ത്യയില്‍ ഇന്നലെ മാത്രം രോഗബാധ സ്ഥിതികരിച്ചത് 24,492 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 24,492 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിതികരിച്ചത്. 131 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. മുംബൈയില്‍ മാത്രം ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1712 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,09,831 ആയി. നിലവില്‍ ചികില്‍സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2,23,432 ആണ്.

ഇന്നലെ 20,191 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 1,10,27,543 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,58,856 ആയി. രാജ്യത്ത് ഇതുവരെ 3,29,47,432 പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ കണ്ടെത്തിയതോടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീണ്ടും കോവിഡ് ബാധ ഉയരുന്നത് രണ്ടാം തരംഗത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി എയിംസ് ഡയറക്ടര്‍ സൂചിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close