INDIANEWSTop News

രാജ്യത്ത് 18 തികഞ്ഞവര്‍ക്കുള്ള മൂന്നാംഘട്ട വാക്‌സിനേഷന്‍ വിതരണം ഇന്ന് മുതല്‍; കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ തുടങ്ങില്ല

ന്യൂഡല്‍ഹി: രാജ്യത്ത് 18 തികഞ്ഞവര്‍ക്കുള്ള മൂന്നാംഘട്ട വാക്‌സിനേഷന്‍ വിതരണം ഇന്ന് മുതല്‍. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ തുടങ്ങില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ മാത്രമാണ് ഇന്ന് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഇന്ന് വിതരണം തുടങ്ങാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. ഫോര്‍ട്ടിസ്, അപ്പോളോ, മാക്‌സ് എന്നീ സ്വകാര്യ ആശുപത്രികള്‍ ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങും. അതേസമയം മരുന്ന് ലഭിച്ചില്ലെന്നും നാല് ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി മേധാവി പറഞ്ഞത്.

‘മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ സര്‍ക്കാര്‍ നല്‍കില്ല, അതികൊണ്ട് ഞങ്ങള്‍ നിര്‍മ്മാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഭാരത് ബയോട്ടെക്കിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും വാക്സിന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ചു. എന്നാല്‍ ജൂണ്‍ വരെ മരുന്ന് നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. വാക്സിനേഷന്‍ സെന്ററുകള്‍ അടക്കമുള്ള മറ്റു സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരുന്ന് ലഭിച്ചാലുടന്‍ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങാനാകുംമെന്ന്, വുഡ്ലാന്‍ഡ്സ് ആശുപത്രി മേധാവി ഡോ. രൂപാലി ബസു പറഞ്ഞു. കേരളത്തിലും 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേല്‍ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്‌സിനേഷന്‍ കേരളത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ തുടരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close