INDIANEWS

രാജ്യത്ത് 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍

ഡല്‍ഹി: രാജ്യത്ത് 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍. വാക്‌സിന്‍ സ്വീകരിക്കാനായി കോവിന്‍ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്ട്രര്‍ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും. സ്വകാര്യ മേഖലയില്‍ സെറം ഇന്‍സിറ്റിറ്റിയൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് നല്‍കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close