Breaking NewsCovid UpdatesINDIA

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന, ആശങ്ക ഉയരുന്നു


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും 24 മണിക്കൂറിനിടെ വന്‍ വര്‍ധന. മരിച്ചവരുടെ എണ്ണം 1568 ആയി. രോഗബാധിതരുടെ എണ്ണം 46433 ലേക്ക് ഉയര്‍ന്നു. ഇന്നലെ വരെ 42836 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 195 പേരാണ് മരിച്ചത്. ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതേ സമയത്തിനുള്ളില്‍ 3900 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 12727 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്നും 32134 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.

സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ പറഞ്ഞത്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളില്‍ കുത്തനെ വര്‍ധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങിവരവിനായി കപ്പലുകളും വിമാനങ്ങളും അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ലോകത്തുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമായ ഒന്നാണ്. ഇന്നലെ രാത്രി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ മാലിദ്വീപിലേക്കും ദുബൈയിലേക്കും യാത്ര തിരിച്ചു. വിദേശത്ത് നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ 84 വിമാനങ്ങളും സര്‍വീസ് നടത്തുമെന്നാണ് വിവരം.

Tags
Show More

Related Articles

Back to top button
Close