INDIATop News

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കോവിഡ്; 871 മരണം

കോഴിക്കോട്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ഇന്ന്. എസ്പിമാര്‍ മുതല്‍ ഉന്നത ഉദ്യോസ്ഥര്‍ വരെ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ കൊവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. റെസിഡന്റ്‌സ് അസോസിയേഷന്‍ മറ്റ് സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രമാതീതമായി കോവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,02,34,463 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 7,37,814 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 13,092,203 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കോവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളില്‍ രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Tags
Show More

Related Articles

Back to top button
Close