INDIANEWS

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ അജ്മീരില്‍ നിന്ന് ട്രാക്ടര്‍ റാലി

ദില്ലി: കര്‍ഷകപ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. മഹാരാഷ്ട്ര, ഹരിയാന ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ഈ മാസം കിസാന്‍ മഹാപഞ്ചായത്തുകള്‍ നടത്തും. രാഹുല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് രാജസ്ഥാന്‍ മഹാപഞ്ചായത്ത് ആരംഭിച്ചു. പിലിഭംഗ, പദ്ദംപൂര്‍ എന്നിവിടങ്ങളിലെ പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. നാളെ അജ്മീരില്‍ നിന്ന് ട്രാക്ടര്‍ റാലിയും നടത്തും.

കാര്‍ഷികനിയമങ്ങളില്‍ കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നതിനിടെയാണ് ഈ മാസം നാല് സംസ്ഥാനങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.യുപിയിലെ ബിലാരി, ഹരിയാനയില്‍ ബഹദൂര്‍ഘട്ട്, രാജസ്ഥാനില്‍ ശ്രീഗംഗനഗര്‍, ഹനുമാന്‍ഘട്ട്, ഷിക്കാര്‍ എന്നിവിടങ്ങളിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുക. മഹാരാഷ്ട്രയിലെ യവത്മലില്‍ ഈ മാസം 20-ന് മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു.

വിദര്‍ഭയില്‍ നിന്ന് അടക്കം കര്‍ഷകര്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ യുപിയിലും ഹരിയാനയിലുമായി എട്ട് ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close