INDIANEWSTop News

രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85 ആം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം ശക്തമാകുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ച് കര്‍ഷക സംഘടനകള്‍. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. ട്രെയിന്‍ തടയുന്നതില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ട്രെയിന്‍ തടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close