INDIANEWS

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി:രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കിസാന്‍ മുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചു.
രാജ്യമെമ്പാടും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടേയും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.എന്നാല്‍ കര്‍ഷകരുമയി നാളെയും ചര്‍ച്ച നടത്തുമെന്നും വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close