Breaking NewsElection 2021KERALANEWS

രാജ്യസഭയിലേക്ക് മൂന്നു പേരെയും എതിരില്ലാതെ തിരഞ്ഞെടുത്തെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.

യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിംലീഗ് നേതാവ് പി.വി.അബ്ദുൽ വഹാബ്, എൽഡിഎഫ് സ്ഥാനാർഥികളായ കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ.വി.ശിവദാസൻ എന്നിവരുടെ പത്രികകളാണു നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ കഴിഞ്ഞ ദിവസം അംഗീകരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ഡോ. പത്മരാജന്റെ പത്രിക എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ തള്ളിയിരുന്നു. നിയമപ്രകാരം പത്രിക സ്വീകരിക്കാൻ 10 എംഎൽഎമാരുടെ പിന്തുണ വേണം. പത്രിക പിൻവലിക്കാൻ ഇന്ന് 3 മണി വരെയായിരുന്നു സമയം. കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിൽ ഈ മാസം 30നായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close