
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. സ്വതന്ത്ര നിലപാട് എടുക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല. കേരള കോണ്‍ഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിന് എംഎല്‍എയാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് ജോസിന്റെ പ്രതികരണം.കെ എം മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തെരഞ്ഞെടുത്തത്. മോന്‍സ് ജോസഫ് ഇക്കാര്യം രേഖാമൂലം നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. കെ എം മാണിയുടെ മരണശേഷമാണ് കലഹം ആരംഭിച്ചത്. പിളര്പ്പിനേക്കുറിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്ന ശേഷമുള്ള സസ്പെന്ഷന് ഭരണഘടനാപരമായി ബാധകമല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.