Breaking NewsINDIANEWSTop News

രാജ്‌കോട്ടിലെ കൊവിഡ് – 19 ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ വന്‍ അഗ്‌നിബാധ:അഞ്ച് പേര്‍ മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടിലെ കൊവിഡ് – 19 ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ വന്‍ അഗ്‌നിബാധ. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കൂടുതല്‍ മരണം ഉണ്ടായേക്കുമെന്നാണ് സൂചന.നിരവധി രോഗികള്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. രോഗികളെ എല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകടസമയത്ത് ഉദയ് ശിവാനന്ദ് ആശുപത്രിയില്‍ 33 രോഗികളാണ് ഉണ്ടായിരുന്നത്. അതില്‍ 11 പേര്‍ ഐസിയു യൂണിറ്റിലാണ് ഉണ്ടായിരുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്‌കോട്ട് അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലോടെയാണ് വന്‍ ദുരന്തം ഒഴിവായത്.ഐസിയുവില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയാണ് അഗ്‌നി പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.തീപിടിത്തത്തെക്കുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ സംഭവസ്ഥലത്തെത്തി 30 രോഗികളെ രക്ഷപ്പെടുത്തി. ഐസിയുവിനുള്ളില്‍ മൂന്ന് രോഗികള്‍ മരിച്ചുവെന്നും അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ ജെ ബി തേവ പറഞ്ഞു. അഗ്‌നിബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

ഓഗസ്റ്റ് മാസത്തില്‍ അഹമ്മദാബാദിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷെറെ ആശുപത്രിയിലെ നാലാമത്തെ നിലയിലുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് അന്ന് തീപടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ദുഖം രേഖപ്പെടുത്തിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close