INDIANEWS

രാമരാജ്യത്തില്‍ സുരക്ഷിരതരല്ലാത്ത സീതമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ രാമ രാജ്യമാക്കാനുള്ള തത്രപ്പാടിലാണ് നമ്മുടെ അധികാര വര്‍ഗ്ഗം. തേത്രായുഗത്തിലേക്കുള്ള കാലത്തിന്റെ മടങ്ങിപ്പോക്ക് അപഹാസ്യമായി തോന്നാം. എന്നാല്‍ അന്നും ഇന്നും രാമരാജ്യങ്ങളിലെ സീതമാരുടെ ജീവിതം കടമകള്‍ മറന്ന ജനപാലകരുടെ കൈയ്യില്‍ അരക്ഷിതം തന്നെയാണ്. അതിന്റെ ഏറ്റവും വൈകൃതമായ മുഖം യു പിയാണ്. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചില്ല. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ തല കുനിക്കും വിധം സ്ത്രീസുരക്ഷ അധപതിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അനുദിനമാണ് ഇന്ത്യയില്‍ കൂടി കൂടി വരുന്നത്. കഴിഞ്ഞ ദിവസം നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ക്രൈം ഇന്‍ ഇന്ത്യ’ 2019 റിപ്പോര്‍ട്ട് പുറത്തിറങ്ങി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ സാധാരണ കുറ്റകൃത്യങ്ങള്‍ എങ്ങനെയാണെന്നതിന്റെ വ്യക്തമായ ചിത്രം എന്‍സിആര്‍ബി അവതരിപ്പിച്ച ആ ഡാറ്റയിലുണ്ട്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയില്‍ ഓരോ 16 മിനിറ്റിലും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടു മണിക്കൂറില്‍ ബലാത്സംഗം ശ്രമത്തിനും ഇരയാകുന്നുണ്ട്. അത് മാത്രമല്ല ഓരോ നാലു മിനിറ്റിലും ഇന്ത്യയിലെ ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ട്. ഒപ്പം ഓരോ ഒരു മണിക്കൂര്‍ പതിമൂന്ന് സെക്കന്റിലും സ്ത്രീധനത്തിന്റെ പേരില്‍ ഒരു സ്ത്രീ മരണപ്പെടുന്നുണ്ട്. ആറുമണിക്കൂറിലൊരിക്കല്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാകുന്നുമുണ്ട്. ഓരോ ആറുമിനിറ്റിലും പീഢന ശ്രമത്തിനും ഇന്ത്യയില്‍ ഒരു സ്ത്രീ ഇരയാകുന്നുണ്ട്. ഇതിനൊപ്പം തന്നെ രണ്ടും മൂന്നും ദിവസത്തിലൊരിക്കല്‍ ഒരു പെണ്‍കുട്ടി ആസിഡ് ആക്രമണത്തിനും ഇരയാകുന്നു. നാലുമണിക്കൂറിനിടയില്‍ ഓരോ സ്ത്രീയും തട്ടിക്കൊണ്ടുപോകലിനും ഇരയാകുന്നുണ്ട്. ജനാധിപത്യ പാലനത്തില്‍ നമ്മുടെ അധികാരികള്‍ക്ക് എവിടെയാണ് വീഴ്ചസംഭവിക്കുന്നത്? ഭീതിയോടെ അല്ലാതെ എങ്ങിനെയാണ് ഓരോ പെണ്‍കുഞ്ഞും ഇന്ത്യയില്‍ പിറക്കുക

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close