
തിരുവനന്തപുരം:രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. ആക്ഷേപങ്ങള്‍ വരുന്നു, പരിശോധനകള്‍ വരുന്നു, കേസ് വരുന്നു. രാഷ്ട്രീയത്തിന്റെ ഭാഗമായി വന്ന കേസല്ല കുമ്മനത്തിന്റെതെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി.
കെ ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ വിഷയത്തില്‍ ഇടപ്പെട്ടുവെന്ന കാര്യം മൊഴി നല്‍കിയതായി കണ്ടില്ല. മന്ത്രിയുടെ വാട്സാപ്പ് സംഭാഷണം ഹാക്ക് ചെയ്ത് ലീക്ക് ചെയ്തെന്ന പരാതി ഗൗരവതരമാണെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി.
തദ്ദേശ ഓഡിറ്റ് നിര്‍ത്തിയത് സാങ്കേതിക പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ധനകാര്യ മന്ത്രി വിശദീകരിക്കും. സോഫ്റ്റ് വെയര്‍ മാറുന്നതില്‍ പ്രശ്നമുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഫെഡുമായി ബന്ധപ്പെട്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി.
സ്പ്രിംഗല്റിലെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും ശേഷം കാര്യങ്ങള്‍ വിശദമാക്കുമെന്നും മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ വേഗം അന്വേഷണം ഏറ്റെടുത്ത സിബിഐ ടൈറ്റാനിയം കേസില്‍ എടുത്തത് ആശ്ചര്യകരമായ തീരുമാനമാണ്. പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അതെന്നും വിദേശത്തുള്ളവരെ അടക്കം അന്വേഷിക്കേണ്ട കാര്യമാണ് കേസെന്നും മുഖ്യമന്ത്രി.