INDIANEWS

രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രഖ്യാപനവുമായി ശശികല; അണ്ണാ ഡിഎംകെ യില്‍ ഇപിഎസ്-ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. കോവിഡ് സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. അണ്ണാ ഡിഎംകെ യില്‍ ഇപിഎസ്-ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ തന്നെ പാര്‍ട്ടിയില്‍ ഇപിഎസ്- ഒപിഎസ് നേതൃത്വത്തിന്റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു. ഇനി ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂര്‍ണമായും ശശികലയുടെ വരുതിയിലേക്ക് എത്തുമോയെന്നാണ് കണ്ടറിയേണ്ടത്. അണ്ണാ ഡിഎംകെ യെ തിരികെ പിടിക്കുമെന്നാണ് ശശികലയുടെ ഉറച്ച പ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close