NEWSTECHWORLD

രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കും, രാഷ്ട്രീയ ഗ്രൂപ്പുകളും പോസ്റ്റുകളും നിയന്ത്രിക്കാന്‍ ഫെയ്‌സ്ബുക്ക്

വിവിധ രാഷ്ട്രങ്ങളിലുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാന്‍ ഫെയ്‌സ്ബുക്. ക്യാപിറ്റോളില്‍ നടന്ന് ആക്രമണത്തില്‍ ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കാലത്തു തന്നെ ഫെയ്‌സ്ബുക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ലോകവ്യാപകമായി നടപ്പാക്കുമെന്ന് സിഇഒ മാര്‍ക് സക്കര്ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കും. ഒപ്പം തന്നെ ഉപയോക്താവിനെ കൂടുതല്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കാണാത്ത രീതിയില്‍ അല്‍ഗോരിതത്തിലും മാറ്റം വരുത്തും.

ഗ്രൂപ്പ് സജഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറയ്ക്കുമെന്നും സക്കർബർഗ് വ്യക്തമാക്കി. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. ക്യാപിറ്റോൾ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close