
ലഖ്നൗ:ബലാത്സംഗനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കം അഞ്ച് പേര്‍ക്ക്് ഹത്രാസിലേക്ക് പോവാന്‍ ഉത്തര്‍പ്രദേശ് പൊലീസ് അനുമതി നല്കി. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പൊലീസ് ഇരുവരേയും തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. അതിനിടെ രാഹുലിന്റെയും പ്രിയങ്കയുടെയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.