INDIANEWS

രാഹുല്‍ ഗാന്ധിക്ക് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ല, താന്‍ ജനിച്ചത് കര്‍ഷക കുടുംബത്തിലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രം വേദനിക്കുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കര്‍ഷകരെ നക്‌സലുകളെന്നും ഖാലിസ്ഥാനികളെന്നും ആരും വിളിക്കരുതെന്നും രാജനാഥ് സിങ് കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാര്‍ അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസിനേക്കാള്‍ തനിക്ക് കൃഷി എന്താണെന്ന് അറിയാം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ല. അദ്ദേഹം പണക്കാരനായാണ് ജനിച്ചത്. താന്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണെന്നും തന്റെ മാതാപിതാക്കള്‍ കര്‍ഷകരാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.രാഹുല്‍ജി തന്നേക്കാള്‍ ഇളയതാണ്. അദ്ദേഹത്തേക്കാള്‍ കൂടുതല്‍ തനിക്ക് കൃഷിയെപറ്റി അറിയാം. ഞാന്‍ ഒരു കര്‍ഷകയായ അമ്മയുടെ വയറ്റിലാണ് ജനിച്ചത്. എന്റെ പിതാവ് ഒരു കര്‍ഷകനായതിനാല്‍ കര്‍ഷകര്‍ക്കെതിരായ തീരുമാനങ്ങളെടുക്കാനും സാധിക്കില്ല. നമ്മുടെ പ്രധാനമന്ത്രിയും പാവം ഒരു അമ്മയുടെ വയറ്റിലാണ് ജനിച്ചത്. എനിക്ക് ഇതുമാത്രം പറയാനാണ് ആഗ്രഹം. മറ്റൊന്നും ഇക്കാര്യത്തില്‍ പറയാനില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.’കര്‍ഷകരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് കാര്‍ഷിക നിയമങ്ങള്‍ തയാറാക്കിയത്. രണ്ടുവര്‍ഷത്തേക്കെങ്കിലും കാര്‍ഷിക നിയമം നടപ്പാക്കാന്‍ കര്‍ഷകര്‍ അനുവദിക്കണം. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാറിന് വേദനയുണ്ട്. കര്‍ഷകര്‍ക്കെതിരെ നക്‌സലുകള്‍, ഖാലിസ്ഥാനികള്‍ തുടങ്ങിയ ആരോപണം ആരും ഉന്നയിക്കാന്‍ പാടില്ല. കര്‍ഷകരെ അങ്ങേയറ്റം ബഹുമാനിക്കണം. കര്‍ഷകരോടുള്ള ബഹുമാനവും ആദരവും നല്‍കി ഞങ്ങളുടെ തല കുനിക്കുന്നു. അവരാണ് നമ്മുടെ അന്നദാതാക്കള്‍’ -രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.കര്‍ഷകര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ സഹായിച്ചതായും ചര്‍ച്ചചെയ്ത് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനാകുമെന്നും രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close