KERALANEWSTrending

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വവാദികള്‍; എ വിജയരാഘവന്‍

തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വവാദികളാണെന്ന് എ വിജയരാഘവന്‍. യുഡിഎഫ് എന്നെങ്കിലും വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടുണ്ടോയെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ ചോദിച്ചു. യുഡിഎഫ് കൊണ്ടുവന്ന ശബരിമല, പി.എസ്.സി കരടുനിയമങ്ങള്‍ക്ക് കടലാസിന്റെ വില മാത്രമാണുള്ളതെന്നും സിപിഎം. രണ്ടുപ്രശ്‌നത്തിലും ജനത്തിന് മനസിലാകുന്ന വിധത്തില്‍ സിപിഎം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം കോണ്‍ഗ്രസും ബിജെപിയുമായി സഹകരിച്ച് നടക്കുന്ന സമരമാണെന്നും വിജയരാഘവന്‍ ആരോപിച്ചു. യുഡിഎഫിന്റെ കാലത്ത് ജോലി കിട്ടാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈക്കൂലി കൊടുക്കണമായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുഴപ്പമുണ്ടാക്കുന്ന യുഡിഎഫ് പെട്രോള്‍ വില 90 കടന്നിട്ടും ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close