KERALANEWSTrending

രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും പ്രചാരണം തുടരവേ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കണ്ണൂരിലെത്തും

തിരുവനന്തപുരം: ഇന്ന് ഇടുക്കി ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയുടെ കേരള തെരഞ്ഞെടുപ്പ് പ്രചാരണം നടക്കും.അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രാചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

പ്രമുഖ നേതാക്കള്‍ തന്നെ വീടുകള്‍ കയറി വോട്ട് തേടുന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ രണ്ടാംഘട്ട പ്രചാരണം.എറണാകുളം ജില്ലയിലാണ് പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതെ ബിജെപി വെട്ടിലായിരിക്കെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും. നദ്ദയുടെ ഒപ്പില്ലാത്തതിനാല്‍ തലശ്ശേരിയിലെ പത്രിക തള്ളിയ സംഭവത്തില്‍ അദ്ദേഹം പ്രതികരിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

സ്ഥാനാര്‍ത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് ഉള്‍പെടെയുള്ളവര്‍ രാവിലെ 9ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും.മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കല്‍ ടൗണിലാണ് നദ്ദയുടെ റോഡ്‌ഷോ. ഈ പരിപാടിക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷന്‍ തൃശ്ശൂരേക്ക് പോകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close