INDIANEWS

രാഹുല്‍ ഗാന്ധിയുടെ കൃഷിരക്ഷ റാലിക്ക് ഉപാധികള്‍ വെച്ച് ബി.ജെ.പി സര്‍ക്കാര്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കൃഷിരക്ഷ റാലി ഹരിയാനയില്‍ പ്രവേശിക്കുന്നതിന് ഉപാധിവെച്ച് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. തടയാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. പഞ്ചാബില്‍ മൂന്നു ദിവസത്തെ റാലിക്കു ശേഷം ചൊവ്വാഴ്ച ഹരിയാനയിലേക്ക് പ്രവേശിക്കാനാണ് രാഹുല്‍ പരിപാടി തയാറാക്കിയിട്ടുള്ളത്. ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കര്‍ണാള്‍ എന്നിവിടങ്ങളില്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉപാധി.രാഹുല്‍ വരുന്നതില്‍ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ആളെ ഇറക്കുമതി ചെയ്യാന്‍ പറ്റില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഖട്ടര്‍ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാനും ആളുകളോട് സംസാരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാഹുല്‍ ഹരിയാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ഷകരും സ്വീകരിക്കും. അതില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close