Breaking NewsKERALANEWS

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ സജീവമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം

കോഴിക്കോട്:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ സജീവമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം.സമീപ കാലത്ത് യുപിയിലും പഞ്ചാബിലും രാഹുലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധങ്ങള്‍ പുതിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലക്കും രാഹുലിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ നടത്തിയ പ്രക്ഷോപങ്ങള്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വലി പ്രതീക്ഷയും ആവേശവും പകര്‍ന്നിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ കാലം മധ്യ കേരളത്തെ സംരക്ഷിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത് യുഡിഎഫിനെ കൂടുതല്‍ അസ്വസതമാക്കിയിട്ടുണ്ട്.

വയനാട് മണ്ഡലത്തിലെ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും എംപിയുടെ അസാന്നിദ്ധ്യം കൂടുതല്‍ ചര്‍ച്ചയായിരുന്നു. ആ സമയത്താണ് കോവിഡ് വിലയിരുത്തലിന് വേണ്ടി രാഹുല്‍ വയനാട്ടിലെത്തിയത്.
കോണ്‍ഗസിനുള്ളിലെ ഗ്രൂപ്പ് പോര് മറികടക്കാന്‍ രാഹുലിന്റെ സാന്നിദ്ധ്യം വഴിയൊരുക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.ഇന്നു രാഹുല്‍ ഗാന്ധി രാഷ്ട്രീയ നേതൃ യോഗം വിളിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close