KERALANEWS

രാഹുല്‍ ഗാന്ധിയ്ക്ക് ഓണ്‍ലൈന്‍ ഉദ്ഘാടനം നിഷേധിച്ച് വയനാട് കലക്ടര്‍

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സര്‍ക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് കലക്ടര്‍ പറയുന്നത്. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close