
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത പഞ്ചാബില്‍-ഡല്‍ഹി ട്രാക്ടര്‍ റാലി നാളേക്ക് മാറ്റി. നിയമം പിന്‍വലിക്കും വരെ കര്‍ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവരാനിരിക്കുന്ന പുതിയ സംസ്ഥാന നിയമത്തിന്റെ കരടിന് കോണ്‍ഗ്രസ് രൂപം നല്കി.
പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നടത്തുന്ന റെയില്‍ റോക്കോ സമരം ഇന്നും തുടരുകയാണ്. സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും നാലാം തിയതി തുടര്‍സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഇതിന് പുറമെ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും സമരം ഊര് ജിതമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് കത്തിക്കലും റോഡ് തടയല്‍ സമരവും ഇന്നും തുടരും. രാഷ്ട്രീയ പാര്‍ട്ടികളും സമരം ശക്തമാക്കുകയാണ്. നിയമം പിന്‍വലിക്കും വരെ കര്‍ഷകരോടൊപ്പം സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ട്രാക്ടര്‍ റാലി നാളേക്ക് മാറ്റി. ഇതിന് പുറമെ കേന്ദ്ര നിയമത്തെ മറികടക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പുതിയ നിയമം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ കരട് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ നിയമത്തര്ക്കവും രൂക്ഷമാകും.