INDIANEWSTop News

രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ മാര്‍ച്ച് ഇന്ന് 11 മണിക്ക്

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ദ്വിദിന ട്രാക്ടര്‍ മാര്‍ച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബില്‍ തുടക്കം. നിയമങ്ങള്‍ക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. 6 ന് ഹരിയാനയിലും റാലി നടത്തും.

കാര്‍ഷിക ബില്ലുകള് വന്‍ പ്രതിഷേധത്തിനിടെ ലോക്‌സഭ പാസാക്കുമ്പോള്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം വിദേശത്തായിരുന്നു രാഹുല് ഗാന്ധി. സെപ്തംബര്‍ 24 മുതല്‍ കോണ്‍ഗ്രസ് സമരങ്ങള്‍ ആരംഭിച്ചെങ്കിലും എല്ലാം പി.സി.സികളുടെ നേതൃത്വത്തിലായിരുന്നു. അതിനാല്‍ ഇതുവരെയും കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്നില്ല.

നിലവില്‍ കര്‍ഷക സമരം ശക്തമായി തുടരുന്ന പഞ്ചാബില്‍ നിന്ന് ടാക്ടര്‍ റാലി തുടങാനാണ് രാഹുലിന്റെ തീരുമാനം. 11 മണിക്ക് മോഗയിലെ ബദ്നി കാലനില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി 2 കോടി ഒപ്പുശേഖരണത്തിന് തുടക്കമിടും. 12.30 യോടെ ജത്പുരയിലേക്ക് യാത്ര ആരംഭിക്കും.

മുഖ്യമന്ത്രി കാപ്റ്റന് അമരീന്ദര്‍, പി.സി.സി അധ്യക്ഷന്‍ സുനില്‍ ജഖാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് മൊഗ, ലുധിയാന, സംഗ്രൂര്‍, പട്യാല ജില്ലകളില്‍ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും.

ആറിന് ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നവിടങ്ങളില്‍ രാഹുല്‍ റാലികളെ അഭിസംബോധന ചെയ്യും. രാഹുല്‍ റാലി നടത്തിയാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ തടയാനാണ് സാധ്യത. രാഹുലിന്റെ ഹാഥറാസ് സന്ദര്‍ശനവും ശേഷമുള്ള ടാക്ടര്‍ മാര്‍ച്ച് പ്രഖ്യാപനവും കോണ്ഗ്രസിനെ ഉണര്‍ത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close