
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാനാണ് അനുമതി നല്‍കിയത്. ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല.
അതിര്‍ത്തിയില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് റാലി തടഞ്ഞു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പഞ്ചാബില്‍ നിന്നുമാണ് മൂന്നു ദിവസത്തെ റാലി ആരംഭിച്ചത്.’അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിര്‍ത്തി തുറക്കുന്നതുവരെ കാത്തിരിക്കും. അതിര്‍ത്തി തുറക്കാന്‍ 5000 മണിക്കൂര്‍ എടുത്താല്‍ പോലും കാത്തിരിക്കാന്‍ തയാറാണ്. അതിര്‍ത്തി തുറന്നാല്‍ സമാധാനത്തോടെ റാലി തുടരും. അതുവരെ സമാധാനപൂര്‍വം കാത്തിരിക്കു’മെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.