കൊല്ലം: രേഷ്മ ചതിച്ചു എന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ആറ്റിൽ ചാടി മരിച്ച ആര്യയും ശ്രുതിയും യഥാർത്ഥത്തിൽ രേഷ്മയെ ചതിച്ചതാണോ എന്ന സംശയം ഉയർത്തി നാട്ടുകാർ. പുരുഷന്റെ പേരിൽ ഫേക്ക് ഐഡി നിർമ്മിച്ച് രേഷ്മയെ കുരങ്ങുകളിപ്പിച്ചത് രേഷ്മയുടെ ഭർതൃസഹോദരന്റെ ഭാര്യയായ ആര്യയും ഭർതൃസഹോദരിയുടെ മകളായ ശ്രുതി (ഗ്രീഷ്മ) യുമാണോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. ഫേസ്ബുക്ക് കാമുകനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതിനുള്ള സാധ്യത പൊലീസും തള്ളിക്കളയുന്നില്ല. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് കണ്ടാകണം രണ്ട് യുവതികളും ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കൊച്ചിയിലേക്കുള്ള മാറ്റം ആനി ചോദിച്ച് വാങ്ങിയതിന് പിന്നിലും കാരണമുണ്ട്
ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആര്യ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല എന്നും ആര്യ കുറിച്ചിരുന്നു. എന്നാൽ, രേഷ്മയെ ചതിച്ചത് തങ്ങളാണെന്ന വിവരം പുറത്തറിഞ്ഞാൽ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുമെന്ന ഭയമായിക്കൂടേ ഇരുവരെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന ചോദ്യമാണ് പ്രദേശ വാസികൾ ഇപ്പോൾ ഉയർത്തുന്നത്.

വിവാഹ ശേഷം സ്തനങ്ങൾ വളരുമെന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇങ്ങനെ
നവജാത ശിശുവിനെ ഇല്ലാതാക്കിയ കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിൻ്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോനം രഞ്ജിത്തിൻ്റെ ഭാര്യ ആര്യ, രഞ്ജിത്തിൻ്റെ സഹോദരിയുടെ മകൾ ശ്രുതി എന്നു വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി മരിച്ചത്. രേഷ്‌മയ്ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിട്ടാണ് ഇരുവരും ആറ്റിൽ ചാടിയത്. ഇവർ ആത്മഹത്യ ചെയ്തതിന് പിന്നിൽ മറ്റൊരു കാരണമാകാമെന്നാണ് നാട്ടുകാരുടെ അനുമാനം. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയായിരുന്നെരിക്കാം. ഇത് ഇരുവരും നന്നായി ആസ്വദിച്ചിരുന്നു. ഒരു പക്ഷേ താൻ ഗർഭിണിയാണെന്ന വിവരം രേഷ്മ തന്റെ ഫേസ്ബുക്ക് കാമുകനോട് പോലും വെളിപ്പെടുത്തിയിട്ടും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പറമ്പിൽ കണ്ടെത്തിയത് രേഷ്മയുടെ കുഞ്ഞാണ് എന്ന് ആര്യയും ശ്രുതിയും സംശയിച്ചതുമില്ല. എന്നാൽ, ഡിഎൻഎ ടെസ്റ്റിലൂടെ രേഷ്മയെ തിരിച്ചറിയുകയും ഫേസ്ബുക്ക് കാമുകനെ കുറിച്ച് രേഷ്മ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ഇതോടെയാണ് രേഷ്മയെ കുറ്റപ്പെടുത്തി എഴുതിവെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്തത് എന്ന സാഹചര്യത്തിലേക്കാണ് നാട്ടുകാർ വിരൽ ചൂണ്ടുന്നത്.

കൊല്ലത്തെ വിജിത തൂങ്ങിമരിച്ചതും ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ
ഒരിക്കലും കണ്ടിട്ടില്ലെന്ന് രേഷ്മ പോലീസിനോട് പറഞ്ഞിട്ടുള്ളതിനാൽ ഇത് ശരിയാവാമെന്ന് അന്വേഷണ സംഘത്തിലും ചിലർ വിശ്വസിക്കുന്നു. ഇതിന്റെ സാധ്യതയും പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ മൊബൈൽ ഫോണുകളും നമ്പറുകളും സൈബ്ബർ സെല്ലിൻ്റ സഹായത്തോടെ പരിശോധിച്ച് വരികയാണ്. നാട്ടുകാരുടെ സംശയത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം അറിയിക്കാമെന്നാണ് പാരിപ്പള്ളി പോലീസ് പറയുന്നത്. അതേ സമയം രേഷ്മയുടെ ഫെയ്സ് ബുക്ക് കാമുകനെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ഫെയ്സ് ബുക്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ കണ്ടെത്താൻ സൈബ്ബർ സെൽ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിൻ്റെ വിവരങ്ങൾ കിട്ടിയാൽ മാത്രമേ കേസിൻ്റെ ചുരുൾ അഴിയുകയുള്ളൂ. മൂന്നു ദിവസം മുമ്പ് നവജാത ശിശുവിനെ ഇല്ലാതാക്കിയ കേസിൽ അ,റസ്റ്റിലായ കല്ലുവാതിക്കൽ ഊഴായിക്കോട് സ്വദേശിരേഷ്മയുടെ ഭർത്താവിൻ്റെ ബന്ധുക്കളാണ് മരിച്ച ഗ്രീഷ്മയും ആര്യയും.

ഇനി പോൺ വീഡിയോകൾക്കും രാജകീയ പ്രൗഢി
രേഷ്മയുടെ ഭർത്താവിൻ്റെ സഹോദരൻ്റെ ഭാര്യയാണ് ആര്യ. രേഷ്മയുടെ ഭർത്താവിൻ്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യക്ക് 23 വയസ്സും ശ്രുതിക്ക് 22 വയസ്സുമാണ് പ്രായം. ഇവരെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. രേഷ്മ ചതിക്കുകയായിരുന്നു എന്നും ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ഇവർ പറയുന്നത്. ”രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണം”- ആത്മഹത്യാക്കുറിപ്പിൽ ആര്യ പറഞ്ഞു.

പെണ്ണുടൽ പുരുഷന്റെ കാമശമനത്തിനുള്ള ഉപകരണമെന്ന ചിന്ത മാറണം
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. ഇരുവരും ഇത്തിക്കരയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു. നേരത്തെ ഇത്തിക്കര ആറിനു സമീപത്തേക്ക് ഇരുവരും നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകൾ. രേഷ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതികളെ പ്രോത്സാഹിപ്പിച്ചു
മുഖത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ബിസിഎ വിദ്യാർഥിനിയാണ് ഗ്രീഷ്മയെന്ന ശ്രുതിു. ആര്യയുടെ സിം കാർഡ് രേഷ്മ ഉപയോഗിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. ഈ വിവരം ആര്യ രഞ്ജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. ആര്യയുടെ നാലു വയസ്സായ മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപിച്ച ശേഷമാണ് ഇരുവരും വീട്ടിൽ നിന്നു പോയത്. പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭനയുടെയും മകളാണ് ആര്യ. ഗ്രീഷ്മയുടെ പിതാവ് രാധാകൃഷ്ണപിള്ള ഗർഫിലാണ്. മാതാവ്: രജിത.