Covid UpdatesKERALANEWS

രോഗവ്യാപനത്തിലുള്ള കുറവ് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമെന്ന് മുഖ്യമന്ത്രി; വാക്സീൻ എടുത്തവർക്ക് അതിരുകവിഞ്ഞ സുരക്ഷാബോധം വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ല എന്നോർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലായത് ആശ്വാസകരമാണ് നിലവിലുള്ളതെന്നും ജാഗ്രത കൈവിടാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കും. അതിനാൽ ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കണം. മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ട പ്രധാന മുൻകരുതലാണിതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ പോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാരിൻ്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസൻ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സീൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്നും രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സീൻ എടുത്തവരിലും രോഗബാധയുണ്ടാവാം. രോഗവാഹകരായി ഇവർ മാറാനും സാധ്യതയുണ്ടെന്നും അതിനാൽ വാക്‌സിൻ എടുത്തെന്ന കാരണം കൊണ്ട് ജാഗ്രതയിൽ വിട്ടുവീഴ്ച പുലർത്തരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close