SPORTS

രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍ രത്ന: ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ്, ഇഷാന്തിനും ദ്യുതിക്കും അര്‍ജുന

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ അര്‍ഹരായി. സച്ചിന്‍ തെണ്ടൂല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ക്കു ശേഷം ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ്മ.ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിനും ലഭിച്ചു. രോഹിതിനൊപ്പം പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ഹോക്കി താരം റാംപാല്‍ എന്നിവരാണ് ഖേല്‍രത്ന പുരസ്‌കാരം ചൂടിയത്.
മുന്‍ മലയാളി അത്ലറ്റ് ജിന്‍സി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. 2000 ത്തിലെ സിഡ്നി ഒളിംപിക്സില്‍ 4.400 മീറ്റര്‍ റിലേയില്‍ രാജ്യത്തിനായി ട്രാക്കിലിറങ്ങിയ താരമാണ് ജിന്‍സി ഫിലിപ്പ്. നിലവില്‍ തൃശൂര്‍ സായിയിലെ പരിശീലകയാണ്. ജിന്‍സി ഫിലിപ്പ് ഉള്‍പ്പെടെ അഞ്ച് പേരാണ് ധ്യാന്‍ചന്ദ് പരുസ്‌കാരത്തിന് അര്‍ഹരായത്. രാജ്യത്തെ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് എട്ട് പരിശീലകരാണ് അര്‍ഹരായത്. ധര്‍മേന്ദ്ര തിവാരി(ആര്‍ച്ചറി), പുരുഷോത്തം റായ്(അത്ലറ്റിക്സ്), ശിവ് സിങ്(ബോക്സിങ്), റോമേഷ് പതാനിയ(ഹോക്കി), ക്രിഷാന്‍ കുമാര്‍ ഹൂഡ( കബഡി), വിജയ് ബാലചന്ദ്ര മുനിഷ്വര്‍( പാരാ പഫര്‍ ലിഫ്റ്റിങ്), നരേഷ് കുമാര്‍( ടെന്നീസ്), ഓം പ്രകാശ് ദഹിയ( ഗുസ്തി) എന്നിങ്ങനെയാണ് ദ്രോണാചാര്യ അവാര്‍ഡ് തിളക്കത്തിന് അര്‍ഹരായവര്‍. ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ്മ, വനിതാ താരമായ ദീപ്തി ശര്‍മ്മ ഉള്‍പ്പെടെ 27 പേര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അത്ലറ്റിക് ദ്യുതി ചന്ദിനും അര്‍ജുന അവാര്‍ഡ് തേടിയെത്തി.

Tags
Show More

Related Articles

Back to top button
Close