celebrityINDIANEWS

രൺധീർ കപൂറിന് കോവിഡ്; നില ഗുരുതരം

ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ രൺധീർ കപൂറിനെ കൊവിഡ് ബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. കരീന കപൂർ, കരിഷ്മ കപൂർ എന്നിവരുടെ പിതാവായ അദ്ദേഹം മുംബൈയിലെ കോകിലാബെൻ അംബാനി ആശുപത്രിയിൽ ചികിത്സയിലാണ്.

താൻ ആരോഗ്യവാനാണെന്നും തനിക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഭാര്യ ബബിതയും മക്കളും കൊവിഡ് നെഗറ്റീവാണ്.

സഹോദരങ്ങളായ രാജീവ് കപൂർ അടുത്തിടെ ഹൃദയാഘാതം മൂലവും ഋഷി കപൂർ കാൻസർ ബാധിച്ചും മരണപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close