
മുംബൈ: ഇന്ത്യയുടെ സൈനികവ്യൂഹത്തിന് കരുത്തേകാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലിറങ്ങി. ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്ക് സ്വന്തമായി നിലംതൊട്ടത്. ഹരിയാനയിലെ അംബാല വ്യോമതാളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ഭദ,രിയ റഫാലിനെ സ്വീകരിക്കാന്‍ അംബാലയിലെത്തിയിരുന്നു.
റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഐഎന്‍എസ് കൊല്‍ക്കത്ത യുദ്ധക്കപ്പലിനെ വിന്യസിക്കുകയും ചെയ്തിരുന്നു. രണ്ട് സുഖോയ്-30 എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്കെത്തിയത്. ഇന്ത്യന്‍ മണ്ണിലേയ്ക്ക് ഇറക്കുന്നതിനു മുമ്പ് ഹെലികോപ്ടറുകള്‍ നിരീക്ഷണം നടത്തി എല്ലാ സുരക്ഷിതത്വവും ഉറപ്പാക്കിയാണ് നിലത്തിറക്കിയത്. ഇന്ന് ഉച്ചയോടെയാണ് ഇന്ത്യന്‍ വ്യോമപാതയില്‍ അഞ്ച് വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നയുടന്‍ റഫാലിലേക്ക് ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ”സ്വാഗതം റഫാല്‍, പ്രതാപത്തോടെ പറക്കൂ ഇന്ത്യന്‍ ആകാശത്തിലൂടെ”. ”ഡെല്‍റ്റ 63, Good Luck And Happy Hunting”, എന്ന് റഫാലില്‍ നിന്ന് മറുപടി തിരികെയെത്തി. ഇന്ത്യന്‍ സൈന്യത്തിന് ഇത് അഭിമാനനിമിഷം.
അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ആദ്യഘട്ടമായി ഇന്ത്യയിലേക്ക് പറന്നെത്തിയത്. അകമ്പടിയായി രണ്ട് സുഖോയ് ടൗ30 ങഗക യുദ്ധവിമാനങ്ങളുമുണ്ട്. വിദഗ്ധനായ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാല്‍ എത്തുന്നത്. ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ സ്വന്തമാകും.
റഫാല്‍ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആര്‍ബി-01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരിക്കുന്നത്.വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര് കെ എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്, ബി എന്നീ രണ്ടു അക്ഷരങ്ങള്‍ എടുത്തിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നല്‍കിയത്. ”സ്വര്ണ്ണശരങ്ങള്” (GOLDEN ARROWS) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കും റഫാല്‍ യുദ്ധവിമാനങ്ങള്‍. അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യുഎഇയില്‍ ഇടയ്ക്ക് നിര്ത്തിയതൊഴിച്ചാല് തുടര്‍ച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാല്‍. അതേസമയം, അംബാലയില്‍ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.