INDIATrending

റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള രണ്ടാമത്തെ ബാച്ച് റഫേല്‍ വിമാനങ്ങള്‍ രാജ്യത്തെത്തിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലെത്തി. ഫ്രാന്‍സില്‍ നിന്ന് നിര്‍ത്താതെ പറന്നാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്തെത്തിയ റഫേല്‍ വിമാനത്തിലെ മൊത്തം എണ്ണം എട്ടായെന്ന് അധികൃതര്‍ അറിയിച്ചു.59,000 കോടി രൂപ ചെലവില്‍ ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി നാല് വര്‍ഷം മുന്‍പാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. നാല് വര്‍ഷത്തിന് ശേഷം അഞ്ച് റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് ഈവര്‍ഷം ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്.

”രണ്ടാം ബാച്ച് ഐഎഎഫ് റഫാല്‍ വിമാനം നവംബര്‍ 20 ന് രാത്രി 8:14 ന് ഫ്രാന്‍സില്‍ നിന്ന് നിര്‍ത്താതെ പറന്ന ശേഷം ഇന്ത്യയിലെത്തി,” എന്ന് വ്യോമസേന ട്വീറ്റില്‍ പറഞ്ഞു.സെപ്റ്റംബര്‍ 10 നാണ് റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്.എല്ലാ 36 റാഫേല്‍ ജെറ്റുകളും 2023 ഓടെ സേനയുടെ ഭാഗമാക്കുമെന്ന് ചീഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ പറഞ്ഞു.റഷ്യയില്‍ നിന്ന് സുഖോയ് ജെറ്റുകള്‍ ഇറക്കുമതി ചെയ്തതിന് ശേഷം 23 വര്‍ഷത്തിനുശേഷമാണ് സേന റഫാലിലൂടെ വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close