Breaking NewsNEWSTop NewsWORLD

റഷ്യയിൽ 28 പേരുമായി യാത്രാ വിമാനം കാണാതായി; വിമാനം കടലിൽ പതിച്ചിരിക്കാമെന്ന് പ്രാഥമിക നി​ഗമനം

മോസ്കോ: റഷ്യയിൽ 28 പേരുമായി പോയ യാത്രാ വിമാനം കാണാതായി. കിഴക്കൻ റഷ്യയുടെ പെട്രോപാവ്‌ലോവ്സ്ക് – കാംചാറ്റ്സ്കിയിൽനിന്ന് കാംചാറ്റ്ക പ്രവിശ്യയിലെ പലാനയിലേക്ക് പോകുകയായിരുന്ന എഎൻ–26 വിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്. ആറ് ക്രൂ അംഗങ്ങളും ഒന്നോ രണ്ടോ കുട്ടികളും ഉൾപ്പെടെയാണ് 28 പേർ വിമാനത്തിലുള്ളത്. ഇന്റർഫാക്സ്, ആർഐഎ നോവോസ്റ്റി, ടാസ് എന്നീ പ്രാദേശിക വാർത്താ ഏജൻസികളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഊഹാപോഹങ്ങളാണ് നിലനിൽക്കുന്നത്. വിമാനം കടലിൽ പതിച്ചിരിക്കാനാണു സാധ്യതയെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുമ്പോൾ പലാന നഗരത്തിനു സമീപമുള്ള കൽക്കരി ഖനിക്ക് അടുത്ത് പതിച്ചിരിക്കാനാണ് സാധ്യതയെന്ന് ഇന്റർഫാക്സ് റിപ്പോർട്ടു ചെയ്യുന്നു. രണ്ടു ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചു.

പി ജെ ജോസഫ് ​ഗ്രൂപ്പിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിലേക്കെത്തുക മൂന്ന് പ്രധാന നേതാക്കൾ

2019 മേയിൽ, എയ്റോഫ്ലോട്ടിന്റെ ഉടമസ്ഥയിലുള്ള സുഖോയ് സൂപ്പർജെറ്റ് മോസ്കോ വിമാനത്താളത്തിലെ റൺവേയിൽ ക്രാഷ് ലാൻഡ് ചെയ്തതിനു പിന്നാലെ തീപിടിത്തമുണ്ടായി 41 പേർ മരിച്ചിരുന്നു.

ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close