KERALANEWS

റാന്നിയിലെ എല്‍ഡിഎഫിന്റെ നടപടിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

പത്തനംതിട്ട:റാന്നിയിലെ എല്‍ഡിഎഫിന്റെ നടപടിക്കെതിരെ പരസ്യപ്രകടനവുമായി സിപിഐ.ബി.ജെ.പി. പിന്തുണയോടെ റാന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രസിഡന്റായത് മുന്നണി ലംഘനമാണെന്ന് സി.പി.ഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തില്‍ ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് എ.പി.ജയന്‍ പറഞ്ഞു.ബി.ജെ.പി പിന്തുണയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രസിഡന്റായതില്‍ സി പി .എമ്മിനെ നെതിരെ സി.പി.ഐ ലോക്കല്‍ കമ്മറ്റി തുറന്ന പോരിനിറങ്ങിയതിന് പിന്നാലെയാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയും വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി പ്രസിഡന്റായത് സി.പി.എം അംഗങ്ങളുടെ വോട്ട് നേടിയാണ്. മൂന്നു സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്നിലും തോറ്റിരുന്നു. ഇത് സി.പി.എം വോട്ട് മറിച്ചതുകൊണ്ടാണ് എന്നായിരുന്നു സി.പി.ഐ വിമര്‍ശനം. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് റാന്നിയില്‍ കാര്യങ്ങള്‍ തീരുമാനിച്ചതെന്നും വിമര്‍ശനമുണ്ട്. പ്രസിഡന്റ് മറ്റിടങ്ങളിലേത് പോലെ രാജിവച്ച് മാതൃക കാട്ടണം എന്നാണ് സി.പി.ഐ ആവശ്യം. കേരള കോണ്‍ഗ്രസ് – ബി.ജെ.പി പ്രത്യേക കരാര്‍ ഉണ്ടായിരുന്നുവെന്ന് എ.പി.ജയനും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close