NEWSTop NewsTrendingWORLD

റാ.. റാ.. റാസ്പുട്ടിൻ, ലവർ‌ ഓഫ് ദ റഷ്യൻ ക്വീൻ; മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറൽ ഡാൻസ് ഓർമ്മപ്പെടുത്തുന്നത് എൺപതുകളെ ഇളക്കി മറിച്ച ഡിസ്കോ ​ഗാനത്തെ; രാജ്ഞിയെ മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച ഗ്രിഗറി റാസ്‌പുടിൻ എന്ന സന്ന്യാസിയുടെ കഥ

തിരുവനന്തപുരം: രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറൽ ഡാൻസ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. റാ റാ റാസ്പുട്ടിൻ എന്ന പാട്ടിനൊപ്പം ദ്രുത​ഗതിയിൽ ചുവട് വെച്ച മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. പക്ഷേ എന്തിലും ജാതിയും മതവും കാണുന്ന ചിലർക്ക് ദഹിക്കാതെ പോയത് ​ജാനകിയുടെയും നവീന്റെയും മതമായിരുന്നു. എന്നാൽ ചിലരെയെങ്കിലും ഈ ഡാൻസ് രം​ഗം കൊണ്ടുപോകുന്നക് ഓർമ്മകളുടെ നടുച്ചുഴിയിലേക്കാണ്. തൊള്ളായിരത്തി എൺപതുകളെ ഇളക്കി മറിച്ച ആ ഡിസ് കോ ​ഗാനത്തിലേക്ക്.. റാ.. റാ.. റാസ്പുട്ടിൻ, ലവർ‌ ഓഫ് ദ റഷ്യൻ ക്വീൻ…

റാ റാ റാസ്പുട്ടി‌ൻ, എന്ന ​ഗാനത്തെ കുറിച്ച് അറിയുന്നതിന് മുമ്പ് ആരാണ് ഈ റാസ്പുട്ടിൻ എന്നറിയണം. ഗ്രിഗറി റാസ്‌പുടിൻ. റഷ്യയുടെ ചരിത്രപുസ്‌തകത്താളുകളിലേക്കു വേണം ആ പേരു തിരഞ്ഞുപോകാൻ. നിക്കോളാസ് ചക്രവർത്തിയുടെ രാജസദസ്സിലെ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു റാസ്പുട്ടിൻ. റഷ്യക്കാർ വിശുദ്ധനായ ചെകുത്താൻ എന്ന് വിളിച്ചു വിവാദ പുരുഷനായ അയാളെ കുറിച്ച് ഒരുപാടു കഥകൾ പ്രചരിച്ചിട്ടുണ്ട് വഴി പിഴപ്പിക്കുന്ന മാന്ത്രിക ശക്തിയുള്ളവൻ, പുണ്യപുരുഷൻ, വശീകരണ ശക്തിയുള്ളവൻ, കുളിക്കുവാൻ വെറുക്കുന്നവൻ…. ഇന്നും റാസ്പുട്ടിൻ ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും രഹസ്യങ്ങളും മാത്രം നിറഞ്ഞ ഒരു ഇതിഹാസ കഥാപാത്രം ആണ്. ജർമ്മനിക്കുവേണ്ട വേണ്ടി ചാര പ്രവർത്തനം നടത്തിയവൻ സാർ ചക്രവര്ത്തികയുടെ രാജ്ഞിയെ വ്യഭിചരിച്ചവൻ എന്നിങ്ങനെ ഒട്ടനവധി കുറ്റാരോപണങ്ങളും അയാളുടെ നേരെ ഉയർന്നിരുന്നു.

റഷ്യയിലെ സൈബീരിയയിലെ ടുമെൻ ജില്ലയിൽ പ്രോകൊസ്വ്കെയെ ഗ്രാമത്തിൽ ഒരു സാധാരണ കർഷകന്റെ മകൻ ആയി ജനനം. സ്‌കൂളിൽ പോയിട്ടുണ്ടെങ്കിലും കഷ്ട്ടി വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ദരിദ്രകർഷകനും കുതിരവണ്ടിക്കാരനുമായിരുന്ന എഫിംനോവിച്ചിന്റേയും അന്നാ ഇഗറോവ്നയുടെയും മൂന്നു മക്കളിൽ ഇളയവനായിരുന്നു റാസ്പുട്ടിൻ. അഞ്ചുവയസുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. ഭാര്യയുടെ മരണത്തോടെ എഫിംനോവിച്ച് മദ്യത്തിന് അടിമയായി. കുടുംബത്തിന്റെ സാമ്പത്തികനില താറുമാറായി. റാസ്പുട്ടിനെ പിതാവ് ഗ്രാമത്തിലെ സ്‌കൂളിൽ ചേർത്തെങ്കിലും പഠനത്തിൽ അത്ര താൽപര്യം പ്രകടിപ്പിച്ചില്ല. കൃഷിയിലായിരുന്നു താൽപര്യം. 1897 മുതലാണ് മതപരമായ കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. റാസ്പുട്ടിൻ മതപരമായ കാര്യങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ചതിലും, തീർത്ഥാടനത്തിനായി പുറപ്പെട്ടതിനും പിന്നിൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മോഷണകുറ്റം ആരോപിക്കപ്പെട്ടതാണ് അതിലൊന്ന്. അത്ഭുത സിദ്ധികളുള്ള സന്യാസിയുമായി പരിചയപ്പെടാനിടയായതാണു മറ്റൊരു കാരണമായി പറയുന്നത്. സന്യാസിയുമായി പരിചയപ്പെട്ട റാസ്പുട്ടിൻ അക്കാലത്തു പ്രസിദ്ധമായിരുന്ന വെർക്കോചുറി ആശ്രമത്തിലെത്തിച്ചേർന്നു. അവിടം വിട്ടശേഷം വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായി.

എന്നാൽ അവിടെയും വിഷയാസക്തി റാസ്പുട്ടിനെ വഴിതെറ്റിച്ചു. സ്ത്രീകളെ ആകർഷിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. ഈ പരസ്ത്രീ ഗമനം ഭാര്യ കണ്ടുപിടച്ചതോടെ അദ്ദേഹം വീടിനു പുറത്തായി. പിന്നെ റാസ്പുട്ടിൻ ഉയർത്തെഴുനേൽക്കുന്നത് അത്ഭുദശക്തിയുണ്ടെന്ന് പറയുന്ന ഒരു സന്യാസിയായിട്ടായിരുന്നു. റഷ്യയുടെ ചരിത്രം തിരുത്തി എഴുതിയ ‘റാസ്‌ക്കൽ മോങ്ക്’ ആയി.

തീപാറുന്ന കണ്ണുകൾ, നീണ്ട താടി, ഒത്ത ഉയരം. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന രൂപമായിരുന്നു റാസ്പുട്ടിന്റേത്. വളരെ പെട്ടന്നുതന്നെ ഒരു കൾട്ടായി റാസ്പുട്ടിൽ വളർന്നു. തന്റെതായ അനുചരവൃന്ദത്തെ വളർത്തിയെടുക്കാൻ 1900 കളിൽ അദ്ദേഹത്തിന് കഴിഞ്ഞു. അമാനുഷിക കഴിവുകൾ ഉണ്ടെന്ന വിശേഷണം ലഭിച്ചതോടെ റാസ്പുട്ടിൻ ശ്രദ്ധേയനായി. മാറാരോഗികളെ പ്രാർത്ഥനയിലൂടെ രക്ഷിച്ചതായും, പ്രവചനങ്ങൾ സത്യമായി തീരുന്നതായും പ്രചാരണമുണ്ടായി. പക്ഷേ അയാളെ ലോക പ്രശസ്തനാക്കിയത് സാർ ചക്രവർത്തിയുടെ മകനെ രക്ഷിച്ചതാണ്.

1912, റഷ്യയിലെ സാർ ചക്രവർത്തിയുടെ കൊട്ടാരം രാജകുമാരൻ അലക്സേ ഒരു അപകടത്തിൽപെട്ടു മുറിവേറ്റു കിടപ്പിലാണ്. രാജകുമാരനെ പരിശോധിച്ച ഡോക്ടർമാർ രക്തം കട്ടപിടിക്കാത്ത രോഗം (ഹീമോഫീലിയ) ബാധിച്ച രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്നു വിധിയെഴുതി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജകുടുംബാംഗങ്ങളോട് കൊട്ടാരത്തിലെ ചില ജീവനക്കാരാണ് റാസ്പുട്ടിനെക്കുറിച്ചു പറയുന്നത്. രാജകുടുംബാംഗങ്ങളിൽ ചിലർക്കും റാസ്പുട്ടിനെ പരിചയമുണ്ടായിരുന്നു. ഒരു സന്യാസിയായും മാന്ത്രികനായും അറിയപ്പെട്ടിരുന്ന അയാൾക്കു ദൈവികപരിവേഷമാണ് അനുയായികൾ ചാർത്തി കൊടുത്തിരുന്നത്. റാസ്പുട്ടിൻ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.

രാജകുമാരനെ പരിശോധിച്ചശേഷം അയാൾ ഒരു ചെറിയ വിഗ്രഹം രാജകുമാരന്റെ തലയിൽ വച്ചു. ഇരു തോളുകൾക്കു സമീപവും കാൽ ചുവട്ടിലും മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനയാരംഭിച്ചു. ചക്രവർത്തിയും പത്നിയും മറ്റുള്ളവരും ഭയാശങ്കകളോടെ ഇതു നോക്കി നിന്നു. മൂന്നു മണിക്കൂർ നീണ്ട പ്രർത്ഥനയ്ക്കു ശേഷം റാസ്പുട്ടീൻ കണ്ണു തുറന്നു. രാജകുമാരൻ ഉടനെ എഴുന്നേൽക്കുമെന്നും മരണത്തിന്റെ നിഴൽ മാഞ്ഞുപോയെന്നും അയാൾ വ്യക്തമാക്കി.

അയാളുടെ വാക്കുകൾ ശരിയായി. രാജകുമാരൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഡോക്ടർമാരെപോലും അത്ഭുതപ്പെടുത്തിയ സംഭവമായി അതുമാറി. രാജകുമാരനെ രക്ഷിച്ച റാസ്പുട്ടിനു ദൈവികമായ ശക്തിയുണ്ടെന്നു രാജകുടുംബം വിശ്വസിച്ചു. ക്രമേണ അയാളുടെ ആരാധകരായി അവർ മാറി.ചക്രവർത്തിയേയും പത്നിയേയും കുടുംബാംഗങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാൻ കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നു തന്നോടു ദൈവം ആവശ്യപ്പെടുന്നതായി ചക്രവർത്തിയോടു റാസ്പുട്ടിൻ പറഞ്ഞു. ചക്രവർത്തിയും പത്നിയും സന്തോഷത്തോടെ ഈ ആവശ്യത്തെ സ്വീകരിച്ചു. അവർ എല്ലാവിധ സുഖസൗകര്യങ്ങളും നൽകി റാസ്പൂട്ടിനെ കൊട്ടാരത്തിൽ താമസിപ്പിച്ചു. പക്ഷേ അന്നുതൊട്ട് കളി മാറുകയായിരുന്നു. സാർ ചക്രവർത്തയുമായുള്ള സ്വാധീംവെച്ച് അയാൾ വലിയ അധികാരകേന്ദ്രമായി. ചക്രവർത്തി പലപ്പോഴും അയാളുടെ കൈയിലെ കളിപ്പാവയായി.

സാർ ചക്രവർത്തിയുടെ ആദ്യഭാര്യ അലക്സാണ്ട്രിയയുമായി അയാൾക്ക് അവിഹിതം ബന്ധം ഉണ്ടായിരുന്നു. ചക്രവർത്തി യുദ്ധത്തിനു പോയ സമയത്ത് അലക്സാണ്ട്രിയ രാജഭരണം ഏറ്റെടുത്തു. ആ സമയത്ത് രാജ്ഞിയുടെ നയതന്ദ്ര ഉപദേശങ്ങൾ നിര്വടഹിക്കുന്ന സ്ഥാനത്തേക്ക് അയാൾ എത്തി.പതിയെ പതിയെ അയാൾ രാജ ഭരണം പിൻസീറ്റിൽ നിന്നും നിയന്ത്രിച്ചു. ഭരണസഭയായ കോർട്ടിലെ ഏറ്റവും പ്രധാന വ്യക്തിയായി മാറാൻ റാസ്പുട്ടിനു കഴിഞ്ഞു. ഭരണത്തിന്റെ നിയന്ത്രണം റാസ്പുട്ടിനിലേക്കെത്തി. ഉദ്യോഗസ്ഥർ ആജ്ഞ അനുസരിക്കാനായി കാത്തുനിന്നു. ചിലർ റാസ്പുട്ടിന്റെ പ്രീതിപിടിച്ചുപറ്റുന്നതിനായി മദ്യം വിളമ്പി. ചിലർ സുന്ദരികളായ സ്ത്രീകളെ കാഴ്ചവച്ചു. രാജകുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തതോടെ അയാൾ ദിനംപ്രതി കൂടുതൽ ശക്തനായി. രാജകുടുംബം റാസ്പുട്ടിന്റെ കൈയിലെ പാവയാകുകയാണെന്ന പ്രചാരണമുണ്ടായി.

റാസ്പുട്ടിനൊപ്പം ശയിക്കാൻ കാത്തു നിന്ന് സുന്ദരികൾ

രാജകുടുംബത്തിനുമേൽ നിയന്ത്രണമുണ്ടായതോടെ റാസ്പുട്ടിന് കൂടുതൽ ആരാധകരുണ്ടായി. അയാൾക്കുവേണ്ടി എന്തും സമർപ്പിക്കാൻ തയ്യാറായി അവർ നിന്നു. പ്രഭുകുടുംബങ്ങളിലെ സ്ത്രീകളടക്കം റാസ്പുട്ടിന്റെ അനുയായികളായി. ദൈവികപരിവേഷമുള്ള മനുഷ്യനായാണ് അവർ റാസ്പുട്ടിനെ കണ്ടത്. കൂടുതൽ സുഖലോലുപനായി റാസ്പുട്ടിൻ അധികാരത്തിനു നടുവിൽ ജീവിച്ചു. മദ്യവും സ്ത്രീകളുമായിരുന്നു അയാളുടെ ജീവിത ലഹരി.

റാസ്പുട്ടിൻ ഒരു കൗണ്ടർ കൾച്ചർ കൾട്ടുപോലെ റഷ്യയിൽ പിടിമുറുക്കി. അയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പ്രചാരണം വന്നു. ഇതോടെ വലിയ പ്രഭ്വിമാർ വരെ റാസ്പുട്ടിന് അങ്ങോട്ട് പണവും സമ്മാനങ്ങളും കൊടുത്ത് വേഴ്ചയിൽ ഏർപ്പെടുകയുണ്ടായി. റാസ്പുട്ടിൽ തങ്ങളുടെ വീട്ടിൽ വന്നുകയറുന്നത് വലിയ ഐശ്വര്യമായാണ് അക്കാലത്തെ പ്രഭുക്കളും കരുതിയത്. പലരും തങ്ങളുടെ വീടുകളിലേക്ക് അയാളെ ക്ഷണിച്ചുകൊണ്ടുവന്ന് വിരുന്ന് നൽകി ഭാര്യാമാരെ കൂട്ടിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നെന്നാണ് ചരിത്രകരന്മാർ പറയുന്നു. ( അത്തരം ഒരു കെണിയിൽപെട്ടാണ് ഹാസ്പുട്ടിന്റെ ജീവൻ പോയതും) വേഴ്ചയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അയാളുടെ കൊട്ടാരത്തിനുമുന്നിൽ കുതിരവണ്ടിയിൽ സമ്മാനങ്ങളുമായി കാത്തുകെട്ടിക്കിടക്കുന്നത് പലരും എഴുതിയിട്ടുണ്ട്.

ഇതിനൊക്കെ ഒരു സൈദ്ധാന്തിക അടിത്തറിയിടാനും ഈ ഭ്രാന്തൻ സന്യാസിക്കായി. എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്നായിരുന്നു അയാളുടെ തിയറി. ഇത് പ്രചരിപ്പിച്ചാണ് സ്ത്രീകളുടെയൊക്കെ പാപബോധത്തെ അയാൾ കഴുകിക്കളഞ്ഞത്. കുളിക്കുന്നതിനോട് വെറുപ്പുള്ള വ്യക്തിയായിരുന്നു റാസ്പുട്ടിൻ. എന്നിട്ടും അദ്ദേഹത്തെ തേടി സ്ത്രീകൾ എത്തി. സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലും റാസ്പുട്ടിൽ അക്ഷരാർഥത്തിൽ വിളയാടുകയായിരുന്നു. രാജ്ഞി മുതൽ കൊട്ടാരം അടിച്ചുതളിക്കാരിയെവരെ ഭോഗിച്ച് അയാൾ അർമാദിച്ചു. തന്റെ ജനനേന്ദ്രിയത്തിന് ദിവത്വം ഉണ്ടെന്നാണ് റാസ്പുട്ടിൻ വിശ്വസിച്ചത്. തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്നായിരുന്നു ഇയാളുടെ അഭിപ്രായം!

റാസ്പുട്ടിന്റെ വളർച്ച പക്ഷേ മറ്റ് ചില പ്രഭുക്കന്മാരെ അസ്വസ്ഥരാക്കി. റാസ്പുട്ടിനെ വിശ്വസിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകിയെങ്കിലും അയാളെ അന്ധമായി വിശ്വസിച്ചിരുന്ന രാജകുടുംബം അതെല്ലാം തള്ളിക്കളഞ്ഞു. റഷ്യൻ ജനതയും അസ്വസ്ഥരായിരുന്നു. പക്ഷേ, റാസ്പുട്ടിന്റെ മാസ്മരവലയത്തിൽപ്പെട്ടു പോയവർക്ക് അതിൽനിന്ന് പുറത്തുകടക്കാനായില്ല. അതോടെ സാർ ചക്രവർത്തിയുടെ ബന്ധുക്കളായ ഒരു വിഭാഗം അയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

കമ്മ്യൂണിസ്റ്റുകളുടെ കണ്ണിലെ കരട്

റാസ്പുട്ടിൻ രാജകീയ ദമ്പതികളുടെ മുന്നിൽ പരിശുദ്ധൻ ആയിരുന്നെങ്കിലും പുരോഗമനവാദികൾ ഇയാളെ കണ്ടിരുന്നത് റഷ്യയെയും രാജകുടുംബത്തെയും നശിപ്പിക്കുന്ന വൃത്തിഹീനനും ഭോഗസക്തനുമായിട്ടായിരുന്നു. കമ്മ്യൂണിസം കുതിച്ചു കയറിയിരുന്ന കാലം അവർ അയാളെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു. എന്നാൽ പല വധശ്രമങ്ങളിലും അയാൾ രക്ഷപ്പെട്ടു. അതൊക്കെ റാസ്പുട്ടിന്റെ കീർത്തി വർധിപ്പിച്ചു.

റാസ്പുട്ടിൻ റഷ്യൻ ഭരണത്തെ നിയന്ത്രിക്കുമ്പോൾ ചെറുപ്പക്കാരനായ ഒരു പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രഭുക്കന്മാർ റാസ്പുട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഫെലിക്സ് യൂസുപ്പോവ് എന്നായിരുന്നു ആ പ്രഭുകുമാരന്റെ പേര്. സാർ ചക്രവർത്തിയുടെ അടുത്ത ബന്ധു. റാസ്പുട്ടിനെ അയാൾ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. തന്റെ സുന്ദരിയായ ഭാര്യയ്ക്ക് റാസ്പുട്ടിനെ കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടിലേക്കു വരാമെന്നു റാസ്പുട്ടിൻ സമ്മതിച്ചു.1914 ജൂൺ മാസത്തിൽ ഒരു സ്തീ റാസ്പുട്ടിനു നേരെ ആക്രമണം നടത്തിയിരുന്നു. ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ആക്രോശിച്ചാണു റാസ്പുട്ടിനെ അവർ ആക്രമിച്ചത്. വയറിൽ കുത്തേറ്റ റാസ്പുട്ടിൻ കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. റാസ്പുട്ടിനോട് അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പലപ്പോഴായി റാസ്പുട്ടിന് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഫെലിക്സ് യൂസുപ്പോവിന്റെ ക്ഷണം അറിഞ്ഞപ്പോഴും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. പക്ഷേ, റാസ്പുട്ടിൻ അതൊന്നും മുഖവിലയ്ക്കെടുത്തില്ല.

ഫെലിക്സ് യൂസുപ്പോവിന്റെ വീട്ടിലേക്കെത്തിയ റാസ്പുട്ടിനെ അയാളും സുഹൃത്തുക്കളും സ്വീകരിച്ചു. റാസ്പുട്ടിനായി പ്രത്യേകതരം മദ്യവും വരുത്തി. വീട്ടിലെത്തിയ ഉടനെ അയാൾ ആതിഥേയന്റെ ഭാര്യയെ കാണാനാഗ്രഹിച്ചു. അവർ മറ്റു ചില അതിഥികളെ സ്വീകരിക്കാൻ പോയിരിക്കുകയാണെന്നറിയിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ടു.മദ്യത്തിൽ വിഷം കലർത്താനായിരുന്നു യൂസുപ്പോവ് പദ്ധതിയിട്ടത്. എന്നാൽ, പിന്നീടതു മാറ്റി റാസ്പുട്ടീനുവേണ്ടി കേക്ക് നിർമ്മിച്ചു. അതിൽ മാരകമായ വിഷം കലർത്തിയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായ റാസ്പുട്ടീൻ കേക്കു കഴിക്കാനാരംഭിച്ചു. കേക്കു മുഴുവൻ കഴിച്ചിട്ടും റാസ്പുട്ടിന് ഒരു ഭാവഭേദവും ഉണ്ടായില്ല. അയാളുടെ ശരീരത്തിൽ വിഷം ഏറ്റില്ല. മദ്യം വീണ്ടും വീണ്ടും കുടിച്ചിട്ടും അയാൾക്ക് സ്വബോധം നഷ്ടപ്പെട്ടില്ല.റാസ്പുട്ടിൻ ആതിഥേയന്റെ ഭാര്യയെ അന്വേഷിക്കുന്നുണ്ടായിരുന്നു. വിഷം ഉള്ളിൽച്ചെന്ന് മരിക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാതായപ്പോൾ യൂസുപ്പോവിന് ക്ഷമ നശിച്ചു. ഭാര്യയെ വിളിക്കാനെന്ന വ്യാജേന ആ മുറിയിൽനിന്നും പുറത്തിറങ്ങിയ അയാൾ ഒരു കൈത്തോക്കുമായി മടങ്ങിവന്നു റാസ്പുട്ടിനു നേരെ നിറയൊഴിച്ചു.

അയാൾക്ക് അത്ഭുതസിദ്ധിയുണ്ടെന്നു വിശ്വസിച്ചിരുന്നതിനാൽ അവർ ശരീരം നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുദിവസത്തിനുശേഷമാണു റാസ്പുട്ടിന്റെ ശരീരം തണുത്തുറഞ്ഞ നദിയിൽനിന്ന് കണ്ടെടുക്കുന്നത്. രാജകുടുംബം എല്ലാ ബഹുമതികളോടും കൂടിയാണ് മൃതശരീരം മറവുചെയ്തത്. അവർ മരണത്തിൽ ദുഃഖാചരണം നടത്തി. കൊലയ്ക്കു പിന്നിലെ ഉപചാപക സംഘത്തെ അറസ്റ്റു ചെയ്യാൻ സാർ ചക്രവർത്തി ഉത്തരവിട്ടു. യൂസുപ്പോവും ചില സുഹൃത്തുക്കളും പിടിയിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും മറ്റു പ്രഭുക്കന്മാരിടപെട്ട് ശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. ബോൽഷെവിക് വിപ്ലവത്തെത്തുടർന്ന് 1917ൽ പാരീസിലേക്കുപോയ ഫെലിക്സ് യൂസുപ്പോവ് എൻപതാം വയസുവരെ അവിടെ ഭാര്യയോടൊപ്പം ജീവിച്ചു.

റാസ്പുട്ടിന്റെ മരണശേഷം അനുയായികളും ചരിത്രകാരന്മാരുംഅതിൽ പുതിയ കഥകൾ കൂട്ടിച്ചേർത്തു. വെടിയേറ്റശേഷവും റാസ്പുട്ടിൻ മരിച്ചില്ല എന്നാണു പ്രചരിക്കുന്ന ഒരു കഥ. വിഷംകഴിച്ചിട്ടും,വെടിയേറ്റിട്ടും മരിക്കാത്ത അയാൾ നദിയിലെ കഠിനമായ തണുപ്പേറ്റതിനാലാണ്മരിച്ചതെന്നു പ്രചാരണമുണ്ടായി. എന്നാൽ, ആദ്യവെടിയിൽതന്നെ മരണം സംഭവിച്ചതായും ശ്വാസകോശത്തിൽ വെള്ളത്തിന്റെ സാന്നിധ്യമില്ലെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

റഷ്യയെ ഇളക്കി മറിച്ച പാട്ട്

പഴങ്കഥയുടെ തുരുമ്പാണിയിൽ കാലം തളച്ചിട്ട റാസ്‌പുടിനെ വീണ്ടും പുനർജ്‌ജീവിപ്പിക്കുന്നത് പതിറ്റാണ്ടുകൾക്കു ശേഷം ബോണി എം ഗായകസംഘത്തിലെ മുഖ്യഗായകൻ ബോബി ഫാരൽ ആണ്. യൂറോപ്പിലാകമാനം ബോണിഎമ്മിന്റെ സംഗീതയാത്രകളിൽ ഫാരൽ റാസ്‌പുടിനെയും കൂടെക്കൂട്ടി. ബോണിഎമ്മിന്റെ പാട്ടുചരിത്രത്തിലേക്കാണ് റാസ്‌പുടിൻ നടന്നുകയറിയത്. ബോണിഎമ്മിന്റെ ഏറ്റവും ജനപ്രീതിയാർന്ന ഹിറ്റുകളിൽ ഒന്നായി മാറി റാസ്‌പുടിന്റെ ജീവിതകഥ പാടുന്ന ഗാനം. മെയ്‌സി വില്യംസ്, ലിസ് മിഷേൽ, മാർസിയ ബാരറ്റ്… റാസ്‌പുടിൻകഥയുമായി വേദികളിൽ നിന്ന് വേദികളിലേക്കു ചിറകുവച്ച് പറക്കുമ്പോൾ ഈ മൂന്നു സുന്ദരികൾ കൂടിയുണ്ടായിരുന്നു ബോബി ഫാരലിനൊപ്പം.

1976ൽ ആണ് ഈ നാൽവർ സംഘം ബോണിഎം എന്ന ഗായകസംഘത്തിനു വേണ്ടി ആദ്യമായി പാടിയൊരുമിക്കുന്നത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും പാശ്‌ചാത്യ സംഗീതലോകത്ത് ഇവർ നാലുപേരും ചേർന്നെഴുതിയ പാട്ടുകെട്ടിന്റെ കൂട്ടുവിലാസം പിന്നീടങ്ങോട്ട് നാളിതുവരെ മാഞ്ഞുപോയിട്ടില്ല. 1976ൽ പുറത്തിറങ്ങിയ ടേക്ക് ദി ഹീറ്റ് ഓഫ് മീ എന്ന ആദ്യ ആൽബം മുതൽ തുടങ്ങിയ അശ്വമേധമാണ് ബോണിഎമ്മിന്റേത്. തുടർന്ന് ലവ് ഫോർ സെയിൽ, നൈറ്റ് ഫ്ലൈറ്റ് ടു വീനസ്, ഓഷ്യൻസ് ഓഫ് ഫാന്റസി, ടെൻ തൗസന്റ് ലൈറ്റ് ഇയേഴ്‌സ്… ഐ ഡാൻസ്, റി മിക്‌സ് 88 തുടങ്ങി ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ഒരു മൂളിപ്പാട്ടു വേഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബോണി എമ്മിന്. രണ്ടാമത്തെ ആൽബമായ നൈറ്റ് ഫ്ലൈറ്റ് ടു വീനസിലേതാണ് റാ റാ റാസ്‌പുടിൻ എന്ന ഡിസ്‌കോ ഹിറ്റ് ഗാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close