INDIANEWSTop News

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി, റൂട്ട് മാപ്പ് തീരുമാനിക്കാന്‍ പൊലീസുമായി ചര്‍ച്ച

ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി ലഭിച്ചെന്ന് കര്‍ഷകസംഘടനകള്‍. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ദില്ലി നഗരത്തില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.

ട്രാക്ടര്‍ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ കര്‍ഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശമാണോ കര്‍ഷകര്‍ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ദില്ലി നഗരത്തിലൂടെ റാലി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസ് നിലപാട്.റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close