
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയ്ക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്തം കാട്ടണമെന്നും ഈ നിലയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.’തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല. സമൂഹത്തിലെ ഐക്യവും സമാധാനവുമാണ് ഏറ്റവും പ്രധാനം. ആരും ചോദ്യംചെയ്യപ്പെടലിന് അതീതരല്ല’, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.റിപ്പബ്ലിക് ടി.വിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കേസുകള്‍ വരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ വാദങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.