INDIANEWS

റിലയന്‍സ് ജിയോയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു, ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്ത് കര്‍ഷകര്‍

ചണ്ഡീഗഡ്: രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമായിരിക്കെ റിലയന്‍സ് ജിയോയ്‌ക്കെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നു.ജിയോയുടെ ടവറുകളും ഫൈബര്‍ കേബിളുകളും കര്‍ഷകര്‍ തകര്‍ത്തു. ടെലികോം കമ്പനികള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടും 1,338 ടവറുകളാണ് ആക്രമിക്കപ്പെട്ടത്. സംസ്ഥാനത്തെ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന് അമരീന്ദര്‍ സിങ് ഡിസംബര്‍ 25-ന് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്. പോലീസിന്റെ സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം, ജിയോ സേവനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടക്കുന്നുണ്ട്. നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തി മറ്റ് സേവനങ്ങളിലേക്ക് മാറാനാണ് ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച് അറിയിപ്പുകള്‍ നല്‍കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close