INDIANEWSTECH

റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും ചേർന്ന് കാക്കിനട രണ്ടാം ബ്ലോക്കിൽ പ്രകൃതി വാതക ഖനനം ആരംഭിച്ചു

കാക്കിനട: ആന്ധ്രപ്രദേശ് കാക്കിനടയിൽ റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും ചേർന്ന് പ്രകൃതി വാതക ഖനനം ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഈ ഖനിയിൽ നിന്ന് 2021 ൽ പ്രതിദിനം 12.9 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാതക ഉൽപാദനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിൽനിന്നാണ് ഖനനംനടക്കുന്നത്. കൃഷ്ണ-ഗോദാവരി നദികളുടെ തീരത്താണ് ഖനനം.

ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽനിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്. കോവിഡ് വ്യാപനംമൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെതന്നെ ഉത്പാദനം തുടങ്ങാനായി. 2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കിൽനിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു.

മൂന്നാം ബ്ലോക്കിന്റെ കൂടെ പ്രവർത്തനം തുടങ്ങിയാൽ രാജ്യത്തിൻറെ പ്രകൃതി വാതക ഉപയോഗത്തിന്റെ 15ശതമാനത്തോളം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാന്റേഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉൽപ്പാദിപ്പിക്കാനാണ് ലക്‌ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close