TECH

റെഡ്മി നോട്ട് 9 സീരിസ് ഇന്ത്യയിൽ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ റെഡ്മി നോട്ട് 9 പ്രൊ മാക്സ്, റെഡ്മി നോട്ട് 9 പ്രൊ എന്നീ ഹാൻഡ്സെറ്റുകളാണ് റെഡ്മി നോട്ട് 9 സീരിസിൽ കമ്പനി ഓൺലൈനായി ലോഞ്ച് ചെയ്തത്.

ന്യൂഡൽഹി : ഷവോമി റെഡ്മിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലാണ് ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14999 രൂപയമാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16999 രൂപയും 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള ഫോണിന് 18999 രൂപയുമാണ് വില.

അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 9 പ്രോ ലഭ്യമാകും. 6.67 ഇഞ്ച് സ്‌ക്രീനും എഫ്‌എച്ച്ഡി+ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവും സ്മാർട്ട്‌ഫോണിനുണ്ടാകും. റിയല്‍മി 6 പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള അതേ പ്രൊസസറാണിത്. വിരലടയാള സെന്‍സര്‍ ഫോണിന്റെ വശങ്ങളിലാണെന്ന പ്രത്യേകതയുമുണ്ട്. നാല് പിന്‍ക്യാമറകളാണ് ഫോണുകളുടെ മറ്റൊരു പ്രത്യേകത.  പിന്‍ക്യാമറക്ക് 64 മെഗാപിക്‌സലിന്റെ സെന്‍സറാണുള്ളത്. 120 ഡിഗ്രിയുടെ വൈഡ് ആങ്കിള്‍ സെന്‍സറും മാക്രോ ലെന്‍സും പ്രോക്‌സിമിറ്റി സെന്‍സറുമാണ് ക്യാമറ വിഭാഗത്തിലുള്ളത്. 32 എം.പിയുടെ സെല്‍ഫി ക്യാമറയുടെ കാര്യത്തിലും റെഡ്മി നോട്ട് 9 പ്രോ മാക്‌സ്് ഫോണുകള്‍ മോശമാക്കിയിട്ടില്ല. റെഡ്മി നോട്ട് 9 പ്രോ ഫോണുകളില്‍ 16 എം.പിയുടെ സെല്‍ഫി ക്യാമറകളാണുണ്ടാവുക. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററി ആണ് ഫോണിലേത്. ഈ ചാർജർ ഫോൺ വാങ്ങിക്കുമ്പോൾ കൂടെ ലഭിക്കും. 165.7×76.6×8.8mm നീളവും 209 ഗ്രാമ ഭാരവുമാണ് ഹാൻഡ്സെറ്റിനുള്ളത്.

128 ജിബി UFS 2.1 സ്റ്റോറേജ് ആണ് റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ഫോണിൽ ഷവോമി നൽകിയിരിക്കുന്നത്. ഈ സ്റ്റോറേജ് ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെ വർധിപ്പിക്കാൻ കഴിയും. മൈക്രോഎസ്ഡി കാർഡിനായി സ്ലോട്ടും ഫോണിലുണ്ട്. 4G വോൾട്ടെ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ A-GPS, USB ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഫോണിലുള്ളത്. നാവിഗേഷന് വേണ്ടി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത നാവിക്കും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോയുടെ ആദ്യ വില്‍പന മാര്‍ച്ച് 17ന് Mi.com, Mi സ്റ്റോറുകളും ആമസോണ്‍ വഴിയും നടക്കും. റെഡ്മി നോട്ട് 9 പ്രോ മാക്‌സ് മാര്‍ച്ച് 25നാണ് ഇതേ വില്‍പന കേന്ദ്രങ്ങള്‍ വഴി പുറത്തിറങ്ങുക. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close