
ന്യൂഡല്‍ഹി: ഏപ്രില്‍ 14 വരെ ബുക്കു ചെയ്തിരുന്ന എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ ബുക്കിംഗ് തുകയും ഇന്ത്യന്‍ റെയില്‍വെ മടക്കി നല്‍കും. ഓഗസ്റ്റ് പകുതി വരെ റെയില്‍വെ ഗതാഗതം പുനഃരാരംഭിക്കില്ല എന്നതിന്റെ സൂചനയാണ് ഇത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന 230 മെയിലുകളും എക്സ്പ്രസ് ട്രെയിനുകളും സ്പെഷ്യല്‍ ട്രെയിനുകളായാണ് സര്‍വീസ് നടത്തുന്നത്. ആവശ്യാനുസരണം കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചാലും അവ സ്പെഷ്യല്‍ ട്രെയിനുകളായി തന്നെയാണ് സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് തുക തിരിച്ചു നല്കുന്ന കാര്യം സര്‍ക്കുലര്‍ വഴി എല്ലാ മേഖലളെയും അറിയിച്ചിട്ടുണ്ട്.
120 ദിവസത്തേക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അനുമതി റെയില്‍വേ നല്‍കിയിരുന്നു. എന്നാല്‍ പതിവു സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളെല്ലാം റിസര്‍വേഷന്‍ അടിസ്ഥാനത്തിലുള്ളതാണ്.