Breaking NewsINDIA

റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ചരക്കുവണ്ടി കയറിയിറങ്ങി, 17 പേര്‍ക്ക് ദാരുണാന്ത്യം

ഔറംഗബാദ്: മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ കയറിയിറങ്ങി. 17 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഔറംഗബാദിനും ജല്‍നയ്ക്കും മധ്യേ കര്‍മ്മാദ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രാക്കില്‍ കിടന്നുറങ്ങിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപ്രതീക്ഷിതമായി എത്തിയ ചരക്കുവണ്ടിയ്്ക്കടിയില്‍ പെട്ടത്.

ജല്‍നയിലെ ഇരുമ്പ് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവര്‍. മധ്യപ്രദേശ് സ്വദേശികളാണ്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതം ബുദ്ധിമുട്ടിലായ ഇവര്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രാക്കില്‍ വിശ്രമിക്കാന്‍ കിടന്നത്.

സംഭവമറിഞ്ഞ് പ്രദേശവാസികളും പോലീസും റെയിവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.ജല്‍നയില്‍ നിന്നും ഭുവാസലിലേക്ക് 170 കിലോമീറ്റര്‍ ദൂരം നടന്നുപോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഔറംഗബാദ് എസ്.പി കൊക്ഷാദ പട്ടീല്‍ പറഞ്ഞു. 45 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ഇവര്‍ വിശ്രമിക്കാന്‍ കിടന്നത്.

Tags
Show More

Related Articles

Back to top button
Close